ബീജാപ്പൂർ സുൽത്താൻ അദിൽഷായുമായും അഹമ്മദ് നഗറിലെ നൈസാം ഷായുമായും സാമൂതിരി ഒരു സഖ്യം സ്ഥാപിച്ചു.1570 ൽ ആയിരുന്നു പോർച്ചുഗീസുകാർക്കെതിരെയുള്ള ഈ ഐക്യമുന്നണി രൂപപ്പെട്ടത്. പോർച്ചുഗീസുകാരുടെ പശ്ചിമ തീരത്തെ ശക്തികേന്ദ്രങ്ങളായ ഗോവ, ചൗൾ, ചാലിയം എന്നിവ ഒരേ സമയം ആക്രമിക്കാൻ അവർ തീരുമാനിച്ചു. ബീജാപ്പൂർ സുൽത്താനായ ആദിൽഷായിൽ നിന്നാണ് പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത്.
പരമ്പര-07 നാസിർ കെ സി മണ്ണുമൂടിയ ചരിത്രത്താളുകൾ
പടമരയ്ക്കാർ, പട്ടു മരയ്ക്കാർ എന്നൊക്കെ അദ്ദേഹം വിളിക്കപ്പെട്ടു. തൻ്റെ മുൻഗാമികളെപ്പോലെ വീറുറ്റ ഒരു നാവികപ്പോരാളിയായിരുന്നു അദ്ദേഹം. എന്നാൽ അങ്ങേയറ്റം ഉദാരമതിയും ദയാലുവുമായിരുന്നു. എതിരാളികളോടുപോലും സൗമ്യവും മാന്യവുമായി പെരുമാറി. യുദ്ധത്തിൽ തോറ്റവരോടും പിടിക്കപ്പെട്ടവരോടും കാരുണ്യം കാണിച്ചു.
നാൽപ്പതു കൊല്ലത്തോളം സാമൂതിരിയുടെ അധികാരത്തിനു നേരെ ചൂണ്ടിയ തോക്കു പോലെ നിലകൊണ്ട ചാലിയം കോട്ട കീഴടക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ഇദ്ദേഹമാണ്. അതിനേത്തുടർന്ന് കുഞ്ഞാലി മൂന്നാമൻ എന്ന് പദവി നൽകി സാമൂതിരി അദ്ദേഹത്തെ തൻ്റെ നാവിക സേനാധിപനായി നിയമിച്ചു. പോർച്ചുഗീസുകാരോട് നേരിട്ടു യുദ്ധം ചെയ്യാതെ നിരന്തരം ആക്രമിച്ചു തുരത്തുക എന്ന തന്ത്രമാണ് കുഞ്ഞാലി മൂന്നാമൻ സ്വീകരിച്ചത്.

മുൻ ലക്കങ്ങൾ വായിക്കൂ:
മണ്ണുമൂടിയ ചരിത്രത്താളുകൾ
ബീജാപ്പൂർ സുൽത്താൻ അദിൽഷായുമായും അഹമ്മദ് നഗറിലെ നൈസാം ഷായുമായും സാമൂതിരി ഒരു സഖ്യം സ്ഥാപിച്ചു.1570 ൽ ആയിരുന്നു പോർച്ചുഗീസുകാർക്കെതിരെയുള്ള ഈ ഐക്യമുന്നണി രൂപപ്പെട്ടത്. പോർച്ചുഗീസുകാരുടെ പശ്ചിമ തീരത്തെ ശക്തികേന്ദ്രങ്ങളായ ഗോവ, ചൗൾ, ചാലിയം എന്നിവ ഒരേ സമയം ആക്രമിക്കാൻ അവർ തീരുമാനിച്ചു. ബീജാപ്പൂർ സുൽത്താനായ ആദിൽഷായിൽ നിന്നാണ് പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത്. അഹമ്മദ് നഗറിലെ നൈസാം ഷായിൽ നിന്ന് ചൗളും. ചാലിയം കോട്ട സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ പ്രദേശം സാമൂതിരിയുടെ സാമന്തനായിരുന്ന താനൂർ രാജാവിൽ നിന്ന് നേടിയെടുത്തതാണ് പോർച്ചുഗീസുകാർ. അവിടെ പണിത കോട്ട സാമൂതിരിയുടെ ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു എന്നും നമ്മൾ കണ്ടു. മൂന്നു രാജാക്കൻമാർക്കും ഈ പ്രദേശങ്ങൾ തിരിച്ചുപിടിക്കൽ നിർബന്ധമുള്ള കാര്യമായിരുന്നു. ഗോവ, ചൗൾ ആക്രമണങ്ങൾ പരാജയപ്പെട്ടെങ്കിലും ചാലിയം ആക്രമണം പൂർണ്ണവിജയമായിരുന്നു.
കുഞ്ഞാലിമരയ്ക്കാരുടെ നാവിക സൈന്യവും സാമൂതിരിയുടെ പടയാളികളും ഒപ്പം നാട്ടുകാരും ചേർന്ന് ചാലിയം കോട്ട ആക്രമിച്ച് കീഴടക്കി. ദീർഘനാളത്തെ ഉപരോധത്തിനു ശേഷമാണ് കോട്ടയിലെ പോർച്ചുഗീസ് പടയാളികളെ കീഴടങ്ങാൻ നിർബന്ധിതരാക്കിയത്. കോട്ടയിലേക്ക് ആയുധങ്ങളും ഭക്ഷണ സാമഗ്രികളും എത്തുന്നത് തടയുക എന്ന തന്ത്രമാണ് കുഞ്ഞാലിമാർ സ്വീകരിച്ചത്. കുഞ്ഞാലി മരയ്ക്കാർ രണ്ടാമൻ്റെ കാലം മുതൽ ചെയ്തു വന്ന ഈ തന്ത്രം തന്നെയാണ് കുഞ്ഞാലി മരയ്ക്കാർ മൂന്നാമനും പിന്തുടർന്നത്. അതിൽ അദ്ദേഹം നന്നായി വിജയിക്കുകയും ചെയ്തു.

കുഞ്ഞാലിയുടെ സഹായത്തോടെ സാമൂതിരി ചാലിയം കോട്ടപിടിച്ചടക്കുകയും കല്ലിൻമേൽ കല്ല് അവശേഷിക്കാത്ത വിധം കോട്ട തകർത്ത് തരിപ്പണമാക്കുകയും ചെയ്തു. കോട്ട നശിപ്പിച്ചാലല്ലാതെ പോർച്ചുഗീസ് ഭീഷണി അവസാനിപ്പിക്കാനാവില്ലെന്ന് സാമൂതിരിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. 1571 ൽ സാമൂതിരിയും കുഞ്ഞാലി മൂന്നാമനും ഈ ലക്ഷ്യം പൂർത്തീകരിക്കുമ്പോൾ സാക്ഷാത്കരിക്കപ്പെട്ടത് വർഷങ്ങളോളം പോർച്ചുഗീസുകാരോട് പൊരുതി കടലിൽ രക്തസാക്ഷികളായ കുട്ടിപ്പോക്കർ ഉൾപ്പെടെയുള്ള അനേകം രക്തസാക്ഷികളുടെ സ്വപ്നങ്ങളാണ്.
തൻ്റെ രാജാവായ സാമൂതിരിയെ നിസ്വാർത്ഥമായി സേവിക്കുക എന്നതായിരുന്നു പട്ടുമായ്ക്കാരുടെ ജീവിത ലക്ഷ്യം. തൻ്റെ ജീവിതകാലം മുഴുവൻ തികഞ്ഞ ആത്മാർത്ഥതയോടെ അദ്ദേഹം അത് നിറവേറ്റി. ചാലിയം യുദ്ധവിജയത്തിനു ശേഷവും അദ്ദേഹം തൻ്റെ പോരാട്ടങ്ങൾ തുടർന്നു.
എ ഡി 1594 ൽ പന്തലായനിയിൽ വെച്ച് നടന്ന യുദ്ധത്തിൽ അദ്ദേഹം പോർച്ചുഗീസുകാരെ തോൽപ്പിച്ചു. വിജയം ആഘോഷിക്കാൻ നാട്ടുകാർ സംഘടിപ്പിച്ച സ്വീകരണത്തിനുവേണ്ടി കപ്പലിറങ്ങി വരുമ്പോൾ വഴുതിവീണ് പരിക്കുപറ്റിയാണ് ധീരനായ ആ നാവികപ്പോരാളി ചരമം പ്രാപിച്ചത്. മരിക്കുന്നതിനുമുമ്പ് മരയ്ക്കാരെ കാണാൻ സാമൂതിരി കോട്ടയ്ക്കൽ കോട്ടയിലെത്തിയിരുന്നു. വികാരഭരിതമായ ആ കൂടിക്കാഴ്ചയിൽ പട്ടു മരയ്ക്കാർ ഇങ്ങനെ പറഞ്ഞതായി പലരും രേഖപ്പെടുത്തിയിട്ടുണ്ട്.
“നമ്മുടെ വിജയത്തിനുള്ള കാരണം പടക്കോപ്പുകളും യുദ്ധസാമർത്ഥ്യവും മാത്രമല്ല, നമ്മുടെ ഐക്യവും യോജിപ്പുമാണ്. നാട്ടിന്റെ ക്ഷേമം മാത്രമേ ശത്രുവിനെ നേരിടുമ്പോൾ നാം ഓർത്തിരുന്നുള്ളൂ. അതാണ് യുദ്ധം ജയിച്ചത്. അത് നിലനിർത്തണം.” *
തന്റെ മരണമടുത്തു എന്ന ബോധ്യത്തിൽ നിന്നാവണം അദ്ദേഹം അങ്ങനെ പറഞ്ഞത്. സാമൂതിരി അദ്ദേഹത്തെ സാന്ത്വന വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കുകയും അദ്ദേഹത്തിൻ്റെ ദീർഘായുസ്സിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. മരയ്ക്കാരുടെ വാക്കുകൾക്ക് പ്രവചന സ്വഭാവമുണ്ടായിരുന്നു എന്ന് കോഴിക്കോടിൻ്റേയും പിന്നീട് ഭാരതത്തിൻ്റേയും ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു.

യുദ്ധം ജയിക്കാൻ ഏറ്റവും ആവശ്യം ഐക്യവും യോജിപ്പുമാണ്. ഈ യാഥാർത്ഥ്യത്തിലേക്കാണ് മരക്കാരുടെ വാക്കുകൾ വെളിച്ചം വീശിയത്. പിന്നീടുണ്ടായ അനൈക്യങ്ങൾ പരാജയത്തിന്റെ പടുകുഴിയിലേക്ക് നമ്മളെ തള്ളിയിടുകയും ചെയ്തിട്ടുണ്ട്. 1595 ൽ പട്ടു അലി മരയ്ക്കാർ എന്ന
കുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ തൻ്റെ വിധിയ്ക്കു കീഴടങ്ങി. നേരത്തെ സംഭവിച്ച അപകടത്തിലേറ്റ പരിക്ക് അദ്ദേഹത്തിൻ്റെ മരണകാരണമായി. 1595-ൽ ഇദ്ദേഹത്തിന്റെ മരണശേഷം അനന്തരവനായ മുഹമ്മദ് അലി മരയ്ക്കാർ കുഞ്ഞാലി മരയ്ക്കാർ നാലാമനായി ചുമതലയേറ്റു.
കുഞ്ഞാലി മരയ്ക്കാർ രണ്ടാമൻ്റെ കാലത്ത് പൊന്നാനിയിൽ നിന്ന് മരയ്ക്കാർമാരുടെ ആസ്ഥാനം പുതുപ്പണത്തേക്ക് മാറ്റിസ്ഥാപിച്ചു. പോർച്ചുഗീസുകാരുടെ നിരന്തരമായ ആക്രമണത്തേ തുടർന്നായിരുന്നു ഇത്. അവിടെ പട്ടു മരയ്ക്കാർ ഒരു കോട്ട സ്ഥാപിച്ചു. പുതുപ്പണം കോട്ട എന്നാണ് ഇതറിയപ്പെട്ടത്. കോട്ടയുള്ളതിനാൽ പിന്നീട് ഈ സ്ഥലം കോട്ടയ്ക്കൽ എന്നുകൂടി അറിയപ്പെട്ടു. വടകരയ്ക്കടുത്തുള്ള ഇരിങ്ങലിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ടയുടെ അവശിഷ്ടഭാഗങ്ങൾ ഒരു ചരിത്ര സ്മാരകമായി സംരക്ഷിക്കപ്പെടുന്നു. കുഞ്ഞാലി മരക്കാർ നാലാമൻ്റെ മരണത്തോടെ ഈ കോട്ട ഇടിച്ചു തകർക്കുകയാണുണ്ടായത്. അതിൻ്റെ വിശദാംശങ്ങൾ കുഞ്ഞാലി മരയ്ക്കാർ നാലാമൻ്റെ ചരിത്രത്തോടൊപ്പം ചേർത്തുവായിക്കാം. മരയ്ക്കാർ കുടുംബത്തിലെ അനന്തരതലമുറ ആ പരിസരങ്ങളിൽ ഇപ്പോഴും ചരിത്രത്തിൻ്റെ കണ്ണികളായി അവശേഷിക്കുന്നു.
.........
അടിക്കുറിപ്പ്
* 1. പി പി മമ്മദ് കോയ, പറപ്പിൽ എഴുതിയ
കോഴിക്കോട്ടെ മുസ്ലീങ്ങളുടെ ചരിത്രം മുതൽ പല മലബാർ ചരിത്ര ഗ്രന്ഥങ്ങളിലും കുഞ്ഞാലി മൂന്നാമൻ്റെ ഈ പ്രസ്താവനയെക്കുറിച്ചുള്ള പരാമർശമുണ്ട്.
* 2. ചാലിയം വിജയത്തെക്കുറിച്ച് കവിയും ചരിത്രകാരനുമായ ഖാസി മുഹമ്മദ് രചിച്ച ഫത്ഹുൽ മുബീൻ എന്ന ചരിത്ര കാവ്യത്തിലും പട്ടു മരയ്ക്കാറും സാമൂതിരിയും തമ്മിലുള്ള ഈ സംഭാഷണത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.
ശൈഖ് മുഹ്യുദ്ദീൻ അബ്ദുൾ ഖാദർ ജീലാനി എന്ന സൂഫിവര്യനെക്കുറിച്ച് മുഹ്യുദ്ദീൻ മാല എന്ന കീർത്തനം രചിച്ച കവി കൂടിയാണ് ഖാസി മുഹമ്മദ് എന്നു വിളിക്കപ്പെടുന്ന ഖാസി മുഹമ്മദ് ഇബ്നു അബ്ദുൾ അസീസ്. ഫത്ഹുൽ മുബീൻ അറബി ഭാഷയിൽ രചിക്കപ്പെട്ട ഗ്രന്ഥമാണ്. കോഴിക്കോട് ഖാളിയായിരുന്ന ഇദ്ദേഹം ശൈഖ് സൈനുദ്ദീൻ മഖ്ദൂമിനെപ്പോലെ പതിനാറാം നൂറ്റാണ്ടിൽ ജീവിക്കുകയും പോർച്ചുഗീസ് - സാമൂതിരി സംഘർഷങ്ങൾക്ക് സാക്ഷിയാവുകയും ചെയ്തയാളാണ്. അൽ ഫത്ഹുൽ മുബീൻ ലി സാമൂരി അല്ലദീ മുഹിബ്ബുൽ മുസ്ലിമീൻ എന്നാണ് കാവ്യ ഗ്രന്ഥത്തിൻ്റെ പൂർണ്ണ നാമം. മുസ്ലിംകളെ സ്നേഹിക്കുന്ന സാമൂതിരി രാജാവിനായി ഒരു മഹത്തായ സമ്മാനം എന്നാണ് ഇതിൻ്റെ അർത്ഥം.
സാമൂതിരി രാജാവിന്റെ നീതിനിഷ്ഠയെയും കുഞ്ഞാലി മൂന്നാമന്റെ ധീരതയെയും അവർ തമ്മിലുള്ള സൗഹൃദത്തെയും കുറിച്ച് ഖാളി മുഹമ്മദ് ഈ ഗ്രന്ഥത്തിൽ വർണ്ണിക്കുന്നു.
നാവികപ്പടയുടെ നായകനായ കുഞ്ഞാലി കടലിലെ പ്രതിരോധത്തിൽ അജയ്യനായ വീരനാണ്. അദ്ദേഹത്തിന്റെ ധീരരായ പടയാളികളും സാമൂതിരിയുടെ നായർ പടയും ഒരൊറ്റ ശരീരമായി പോരാടി. അല്ലാഹുവിൽ വിശ്വാസമർപ്പിച്ച് മുസ്ലിംകൾ ഖുർആൻ സൂക്തങ്ങൾ ഓതിയപ്പോഴും, നായർ പടയാളികൾ തങ്ങളുടെ മന്ത്രങ്ങൾ ഉച്ചരിച്ച് മുന്നേറിയപ്പോഴും ആ ഐക്യത്തിന് മുന്നിൽ പോർച്ചുഗീസ് കോട്ട നിലംപരിശായി എന്ന് അദ്ദേഹം പാടുന്നു.
ചാലിയം യുദ്ധത്തിന് മുന്നോടിയായി സാമൂതിരി രാജാവും പടനായകൻ പട്ടുമരയ്ക്കാറും, ഖാളി മുഹമ്മദും ഉൾപ്പെടെയുള്ളവർ ഉപരോധം സൂക്ഷ്മമായി ആസൂത്രണം ചെയ്യാൻ യോഗം ചേർന്നത് കോഴിക്കോട് മിസ്കാൽ പള്ളിയിൽ വച്ചാണ് എന്ന് പറയപ്പെടുന്നു.ആ അർത്ഥത്തിൽ ചാലിയം യുദ്ധത്തിൻ്റെ ഭാഗമായിരുന്നു ഖാസി മുഹമ്മദ്.

എഴുത്തുകാരൻ, സാംസ്കാരിക വിമർശകൻ. സാഹിത്യം, ചരിത്രം, സിനിമ, രാഷ്ട്രീയം, യാത്ര തുടങ്ങിയ മേഖലകളിൽ സ്ഥിരമായി എഴുതുന്നു. ജി.എച്ച്.എസ്. എസ് ചിറ്റാരിപ്പറമ്പിൽ (കണ്ണൂർ) പ്രഥമാധ്യാപകൻ.